Advertisement

സ്പുട്‌നിക് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി

May 16, 2021
2 minutes Read

റഷ്യയുടെ സ്പുട്‌നിക് വാക്സിന്റെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി. മോസ്‌കോയിൽ നിന്നും പ്രത്യേക വിമാനത്തിൽ ഹൈദരാബാദിലാണ് വാക്‌സിൻ എത്തിച്ചതെന്ന് സ്പുട്‌നിക് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. കൊവിഡിനെതിരായ റഷ്യൻ – ഇന്ത്യൻ സംയുക്ത പോരാട്ടത്തിൽ അതിയായ സന്തോഷമുണ്ടെന്നും ഉഭയകക്ഷി സഹകരണത്തിന്റെ സുപ്രധാന മേഖലകളിലൊന്നണിതെന്നും റഷ്യൻ അംബാസഡർ നിക്കോളായ് കുഡാഷെവ് പറഞ്ഞു.

2020 ആഗസ്റ്റ്​ 11ന് റഷ്യ രജിസ്റ്റര്‍ ചെയ്ത വാക്​സിന്​ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന്​ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ മൂന്നാമത്തെ വാക്സിനാണ് സ്പുട്‌നിക്.

രാജ്യത്ത്​ കൊവിഡ് വ്യാപനം രൂക്ഷമാവുകയും പുതിയ​ കേസുകളിൽ വൻവർധന രേഖപ്പെടുത്തുകയും ചെയ്തതോടെയാണ്​ കേന്ദ്ര സർക്കാർ സ്​ഫുട്​നിക്​ വാക്​സിന്​ അംഗീകാരം നൽകിയത്. ഡോ.റെഡ്ഡീസ് ഗ്രൂപ്പാണ് രാജ്യത്ത് വാക്സിൻ വിതരണം ചെയ്യുന്നത്.

Story Highlights: Second batch of sputnik v vaccine reaches Hyderabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top