Advertisement

സ്പുട്‌നിക് വി വാക്‌സിന്റെ രണ്ടാം ബാച്ച് ഇന്ത്യയിലെത്തി

May 16, 2021
1 minute Read

റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്റെ രണ്ടാം ബാച്ച് ഹൈദരാബാദിലെത്തി.

‘കൊവിഡിനെതിരെ ഇന്ത്യയും റഷ്യയും ഒന്നിച്ച് പോരാടുകയാണ്. നമ്മുടെ ഉഭയകക്ഷി ബന്ധത്തിൽ ഇത് സുപ്രധാന ഘടകമാണ്’. റഷ്യൻ അംബാസിഡർ നിക്കോളാസ് കുഡാഷെവ് പറഞ്ഞു.

മെയ് 1 നാണ് സ്പുട്‌നികിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. രാജ്യത്തെ വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ വൈകാതെ കഴിയുമെന്നാണ് പ്രതീക്ഷ. ഏപ്രിൽ 12നാണ് റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത്.

Story Highlights: sputnic v vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top