Advertisement

അങ്ങനെ ‘ഇന്ത്യയെ കണ്ടെത്തി’: വൈകാതെ വന്യജീവി സങ്കേതത്തിലേക്ക്

May 16, 2021
Google News 1 minute Read

അമേരിക്കയിലെ ഹൂസ്റ്റണിലെ വീട്ടിൽ നിന്നും കാണാതായ കടുവയെ കണ്ടെത്തി. കടുവക്ക് പരിക്കുകളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് ഹ്യൂസ്റ്റൺ പോലീസ് അറിയിച്ചു.

കഴിഞ്ഞ ആഴ്ചയാണ് പടിഞ്ഞാറൻ ഹ്യൂസ്റ്റണിലെ ഒരു വീട്ടിൽ നിന്നും 9 മാസം പ്രായമുള്ള ‘ഇന്ത്യ’ എന്ന് പേരുള്ള ബംഗാൾ കടുവ പുറത്ത് ചാടുന്നത്. വിക്ടർ കുവോസ് എന്ന 26 കാരന്റെ വളർത്തുകടുവയാണ് ‘ഇന്ത്യ’.

ഹൂസ്റ്റണിലെ തെരുവുകളിൽ കൂടി കടുവ അലയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ കടുവയെ കണ്ടെത്താനാകാതെ പൊലീസ് വലഞ്ഞു. ഒരാഴ്ചയോളം ഹൂസ്റ്റണിൽ അന്വേഷണം ഊർജിതമാക്കി. അതിനിടെ കടുവ ഭീതിയിൽ ഹൂസ്റ്റൺ നിവാസികൾ പൊലീസിൽ പരാതിയും നൽകി.

കടുവയെ വളർത്തുന്നത് ഹൂസ്റ്റണിൽ നിയമവിരുദ്ധമാണ്. കണ്ടെത്തിയ കടുവയെ വന്യജീവി സാങ്കേതത്തിലേക്ക് അയക്കുമെന്നും പൊലീസ് അറിയിച്ചു.

Story Highlights: tiger missing in houston

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here