കേന്ദ്രം നല്‍കിയ വെന്റിലേറ്ററുകളുടെ ഉപയോഗം; അടിയന്തര ഓഡിറ്റിന് നിര്‍ദേശവുമായി പ്രധാനമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വെന്റിലേറ്ററുകള്‍ എത്രത്തോളം സംസ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് പരിശോധിക്കാന്‍ അടിയന്തര ഓഡിറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. ചില സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വെന്റിലേറ്ററുകള്‍ ഉപയോഗിക്കാതെ കിടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍നിര്‍ത്തിയാണിത്. വെന്റിലേറ്ററുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പരിശീലനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു.
പഞ്ചാബിലെ ഫരീദ്‌കോട്ട് ആശുപത്രിയില്‍ കേന്ദ്രം നല്‍കിയ വെന്റിലേറ്റര്‍ ഉപയോഗിക്കാതെ കിടക്കുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പി എം കെയേഴ്‌സ് ഫണ്ട് ഉപയോഗിച്ചു വാങ്ങിയ വെന്റിലേറ്റര്‍ തുടക്കത്തില്‍ തന്നെ കേടായതിനാല്‍ ഉപയോഗിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ ആരോഗ്യമന്ത്രാലയം തള്ളുകയും ചെയ്തു.
ഔറംഗാബാദില്‍ നിന്ന് ഇത്തരത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനു പിന്നാലെയാണ് മോദിയുടെ നിര്‍ദേശം. ഗ്രാമീണ മേഖലയില്‍ കൊവിഡ് പടരുന്ന സാഹചര്യം മുന്‍നിര്‍ത്തി ചികിത്സാ സൗകര്യങ്ങള്‍ അവിടേക്ക് കൂടുതലായി ലഭ്യമാക്കണമെന്ന് ശനിയാഴ്ച നടത്തിയ ഉന്നതതല യോഗത്തില്‍ മോദി പറഞ്ഞു. വീടുവീടാന്തരം പരിശോധനയും നിരീക്ഷണവും നടക്കണം. പ്രാദേശികമായ കൊവിഡ് നിയന്ത്രണ മാര്‍ഗങ്ങളാണ് ഇപ്പോള്‍ ഉണ്ടാകേണ്ടത്. ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനങ്ങളും ജില്ലകളും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.
Story Highlights: narendra modi, ventilators
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here