Advertisement

പുതിയ ഐപിഎൽ ടീമുകൾ; തീരുമാനം ഉടനില്ലെന്ന് റിപ്പോർട്ട്

May 17, 2021
Google News 2 minutes Read
BCC IPL Teams Hold

വരുന്ന സീസണിൽ പുതിയ രണ്ട് ഐപിഎൽ ടീമുകളെ കൂടി ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് താത്കാലിക ബ്രേക്കിട്ട് ബിസിസിഐ. പുതിയ ടീമുകളെ അവതരിപ്പിക്കാൻ പറ്റിയ സമയം ഇതല്ലെന്നും നിലവിൽ നിർത്തിവച്ചിരിക്കുന്ന സീസണിൻ്റെ ഭാവി പരിഗണിച്ച് മാത്രമേ തീരുമാനം എടുക്കൂ എന്നും ബിസിസിഐ പ്രതിനിധി പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

“പുതിയ ഐപിഎൽ ടീമുകളെപ്പറ്റി സംസാരിക്കാൻ പറ്റിയ സമയമല്ല ഇത്. നിലവിൽ നിർത്തിവച്ചിരിക്കുന്ന സീസണിൻ്റെ ഭാവി പരിഗണിച്ച് മാത്രമേ 2022 സീസണിൽ പുതിയ ടീമുകളെ ഉൾപ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കാൻ കഴിയൂ. ഇക്കാര്യത്തെപ്പറ്റി ബിസിസിഐ നിലവിൽ ചർച്ചകളൊന്നും നടത്തിയിട്ടില്ല. ജൂലായ്ക്ക് മുൻപ് ഇക്കാര്യത്തിൽ ഒന്നും പറയാനും കഴിയില്ല.”- ബിസിസിഐ പ്രതിനിധി പറഞ്ഞു.

അതേസമയം, ഓസീസ് താരങ്ങൾ മാൽദീവ്സിൽ നിന്ന് ഓസ്ട്രേലിയയിലെത്തി. ബിസിസിഐ ഏർപ്പെടുത്തിയ ചാർട്ടേർഡ് ഫ്ലൈറ്റിലാണ് ഐപിഎലിലെ ഓസീസ് താരങ്ങൾ സിഡ്നി എയർപോർട്ടിലെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഓസ്ട്രേലിയ മാറ്റിയത്. ഇതിനുപിന്നാലെയാണ് വിലക്ക് മാറ്റിയത്. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിയും ഓസ്ട്രേലിയയിലേക്ക് മടങ്ങിയിട്ടുണ്ട്.

ആറോളം താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് ഐപിഎൽ മത്സരങ്ങൾ മാറ്റിവെച്ചത്. ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് പരിശീലകൻ എൽ ബാലാജി, ഡൽഹി ക്യാപിറ്റൽസ് താരമായ അമിത് മിശ്ര, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ എന്നിവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തെ തുടർന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നിർത്തിവെച്ചത്.

Story Highlights: BCCI Puts Plans For Tenders For Two New IPL Teams On Hold

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here