Advertisement

ബംഗാളിൽ പ്രതിഷേധം; സിബിഐ ഓഫിസിന് നേരെ കല്ലേറ്

May 17, 2021
1 minute Read

കൊൽക്കത്തയിൽ സിബിഐ ഓഫിസിനു നേരെ നടന്ന തൃണമൂല്‍ കോൺഗ്രസ് പ്രതിഷേധത്തിനിടെ കല്ലേറ്. രണ്ട് മന്ത്രിമാരുൾപ്പടെ നാല് തൃണമൂൽ നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

2006ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. രാവിലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. മദന്‍ മിത്ര, സുബ്രതോ മുഖര്‍ജി എന്നീ രണ്ട് മന്ത്രിരെയും സിദ്ധാര്‍ത്ഥ് ഖാനെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി സിബിഐ ഓഫീസിലെത്തി. ക്ഷുഭിതയായ മമത ചോദ്യം ചെയ്യലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ആണെന്നും ഇതിനോട് യാതൊരു യോജിപ്പുമില്ലെന്നും പ്രതികരിച്ചു.

നേതാക്കളുടെ അറസ്റ്റ് ബംഗാളില്‍ തുടരുന്ന തൃണമൂല്‍ ബി.ജെ.പി സംഘര്‍ഷത്തിന്റെ ആക്കം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Story Highlights: Bengal cbi office TMC protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top