ഇസ്രയേൽ- പലസ്തീൻ സംഘർഷം; സംഘർഷ ഭൂമിയിൽ നിന്ന് പത്തു വയസ്സുകാരിയുടെ വീഡിയോ വൈറൽ

ഇസ്രയേൽ- പലസ്തീൻ സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ ദുരന്തങ്ങൾ ഏറെ സഹിക്കേണ്ടി വരുന്നത് കുട്ടികളാണ്. സംഘർഷം തുടങ്ങി ഒരാഴ്ചയാകുമ്പോൾ 41 കുട്ടികൾ ഉൾപ്പെടെ നിരവധി പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടതായാണ് കണക്ക്. സംഘർഷ ഭൂമിയിൽ നിന്ന് ഒരു പത്തു വയസ്സുകാരിയുടെ വീഡിയോ വൈറലാകുകയാണ് ഇപ്പോൾ.
ഞങ്ങളെല്ലാം കുട്ടികളാണ്, എന്തിനാണ് ഞങ്ങളെ അക്രമിക്കുന്നത് എന്ന് ചോദ്യമാണ് അവൾ ഉയർത്തുന്നത്. മിഡിൽ ഈസ്റ്റ് ഐയുടെ ട്വിറ്റർ പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. പത്തു വയസ്സുകാരി നദീനെ അബ്ദെലാണ് തന്റെ ചുറ്റും നിൽക്കുന്ന കുട്ടികളെ ചൂണ്ടി ലോകത്തോട് ഈ ചോദ്യം ഉന്നയിക്കുന്നത്.
‘എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ല. എനിക്ക് വെറും പത്തുവയസാണ് പ്രായം. ഞാനൊരു ഡോക്ടറോ മറ്റെന്തെങ്കിലുമോ ആയിരുന്നെങ്കിൽ എനിക്ക് മറ്റുള്ളവരെ സഹായിക്കാൻ കഴിയുമായിരുന്നു. പക്ഷേ ഞാൻ വെറും കുട്ടിയാണ്. എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. എന്റെ കുടുംബം പറയുന്നത് നമ്മൾ മുസ്ലീങ്ങളായതുകൊണ്ട് അവർ നമ്മളെ വെറുക്കുന്നു എന്നാണ്. നോക്കൂ, എനിക്ക് ചുറ്റും കുട്ടികളാണ്. അവർ മുകളിലേക്ക് എന്തിനാണ് മിസൈൽ ഇടുന്നത്’.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here