സ്റ്റാലിന് 50 ലക്ഷം കൈമാറി രജനികാന്ത്; സർക്കാരിനൊപ്പം മാതൃകയായി താരങ്ങളും

കൊവിഡിന്റെ രണ്ടാം തരംഗം വലിയ പ്രതിസന്ധി തീർക്കുമ്പോൾ ജനപ്രിയ തീരുമാനങ്ങളുമായി മുന്നോട്ടുപോവുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. അദ്ദേഹത്തിന് പിന്തുണയുമായി ഒട്ടേറെ സിനിമാതാരങ്ങളും ഇപ്പോൾ രംഗത്തുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രജനികാന്ത് 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് ഒരു കോടി രൂപയാണ് ഇന്നലെ സംഭാവന നല്‍കിയത്.നടന്‍ അജിത്ത് 25 ലക്ഷം രൂപയാണ് കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തത്.
നടന്റെ മാനേജര്‍ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ ഈ വിവരം പങ്കുവച്ചത്. രജനീകാന്തിന്റെ മകൾ സൗന്ദര്യയും ഭർത്താവ് വിശാഖനും ഒരു കോടി രൂപ ധനസഹായമായി നൽകി. പൊതുജനത്തിന് വലിയ ആശ്വാസം പകരുന്ന തീരുമാനങ്ങളെടുത്ത് ഇതിനോടകം മുന്നേറുകയാണ് സ്റ്റാലിനും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here