Advertisement

നടൻ നിതിഷ് വീര കൊവിഡ് ബാധിച്ച് മരിച്ചു

May 17, 2021
Google News 2 minutes Read

പ്രശസ്ത തമിഴ് നടൻ നിതിഷ് വീര (45) അന്തരിച്ചു. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രജിനികാന്ത് ചിത്രം കാല, ധനുഷിന്റെ അസുരൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് നിതിഷ്.

സെൽവരാഘവൻ ചിത്രം പുതുപേട്ടയിലൂടെയാണ് നിതിഷ് തമിഴകത്ത് തന്റെ വരവറിയിച്ചത്. മണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിതിഷ് അവതരിപ്പിച്ചത്. വെട്രിമാരൻ ചിത്രം അസുരനിലെ പാണ്ഡിയൻ എന്ന വില്ലൻ വേഷവും ഏറെ ശ്രദ്ധനേടിയിരുന്നു. വിജയ് സേതുപതി നായകനായ ലാഭം ആണ് നിതിഷ് അവസാനമായി അഭിനയിച്ച ചിത്രം.

Story Highlights: Tamil actor Nitish Veera passes away due to COVID-19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here