Advertisement

കൊവിഡ് -19 മൂലം അനാഥരായ കുട്ടികൾക്കായി ആന്ധ്ര സർക്കാറിൻറെ 10 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം

May 18, 2021
Google News 1 minute Read

മധ്യപ്രദേശ് ദില്ലി സർക്കാരുകളുടെ ചുവടുപിടിച്ച്, കൊവിഡ്-19 അണുബാധ മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട ഓരോ കുട്ടിക്കും 10 ലക്ഷം രൂപ നിക്ഷേപം നിശ്ചയിക്കാൻ ആന്ധ്രാപ്രദേശിലെ വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം തിങ്കളാഴ്ച ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിനെതിരായ പോരാട്ടം നിരവധി കുട്ടികളെ മോശമായി ബാധിച്ചു, പ്രത്യേകിച്ച് മാരകമായ വൈറസ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾ. ഈ കുട്ടികളുടെ ഭാവി അപകടത്തിലാണെന്ന് മനസിലാക്കിയ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ ഓരോ അനാഥ ശിശുവിനും 10 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ സുരക്ഷ ഉറപ്പാക്കാനായി നിർണായക തീരുമാനമെടുത്തു.

ബാങ്കുകളുമായി ഒരു സാമ്പത്തിക പാക്കേജ് രൂപപ്പെടുത്താൻ റെഡ്ഡി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി, കുട്ടിക്ക് 25 വയസ്സ് തികയുന്നത് വരെ ഈ തുക ഒരു സ്ഥിര നിക്ഷേപത്തിന് കീഴിലായിരിക്കും.

കുട്ടിക്ക് അല്ലെങ്കിൽ രക്ഷിതാവിന് എല്ലാ മാസവും ലഭിക്കുന്ന മികച്ച പലിശ തുക നൽകുന്നതിനായി പ്രവർത്തിക്കാനും, ഇതിനായി ഒരു കർമപദ്ധതിയുമായി മടങ്ങിവരാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ കേസുകളുടെ എണ്ണം പരിശോധിക്കുന്നതിനായി സർക്കാർ ഭാഗിക കർഫ്യൂ മെയ് അവസാനം വരെ നീട്ടി. വൈറസ് പടരാതിരിക്കാൻ കൂടുതൽ ശ്രദ്ധ ആവശ്യമുള്ള ഗ്രാമപ്രദേശങ്ങളിൽ കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടെന്നും മുഖ്യമന്ത്രി റെഡ്ഡി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ഇതുവരെ ഒൻപത് കറുത്ത ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥരെ അറിയിച്ച ശേഷം മുഖ്യമന്ത്രി ഈ പുതിയ ഭീഷണിയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും സംസ്ഥാനത്ത് അണുബാധ തിരിച്ചറിയാൻ ഒരു പ്രോട്ടോക്കോൾ രൂപീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

ആരോഗ്യശ്രീ ക്ഷേമപദ്ധതി പ്രകാരം ഈ രോഗികൾക്ക് സൗജന്യ ചികിത്സ നൽകണം. അത്തരം രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളെ തിരിച്ചറിയണമെന്നും, മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here