Advertisement

കൊല്ലത്തും ബ്ലാക്ക് ഫം​ഗസ്

May 18, 2021
1 minute Read
black fungus confirmed in kollam

കൊല്ലം ജില്ലയിൽ ആദ്യമായി ബ്ലാക്ക് ഫം​ഗസ് റിപ്പോർട്ട് ചെയ്തു. 42 വയസ്സുള്ള പൂയപ്പള്ളി സ്വദേശിനിക്കാണ് ബ്ലാക്ക് ഫങ്കസ് സ്ഥിരീകരിച്ചത്.

കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഒരാഴ്ചയായി തുടരുന്ന കണ്ണിലെ മങ്ങലും അതിശക്തമായ തലവേദനയേയും തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബ്ലാക്ക് ഫം​ഗസ് സാന്നിധ്യം കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിലും, ​ഗുജറാത്തിലും കാണുന്ന പ്രത്യേക ഫം​ഗൽ ഇൻഫെക്ഷൻ അപൂർവമായി കേരളത്തിലും ദൃശ്യമായിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.

Read Also : എന്താണ് ബ്ലാക്ക് ഫം​ഗസ് ? രോ​ഗ ലക്ഷണങ്ങൾ എന്തെല്ലാം ? [ 24 Explainer]

കൊവിഡ് വരുന്നതിന് മുൻപും ഇത്തരത്തിലൊരു ഇൻഫെക്ഷൻ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം സംസ്ഥാന മെഡിക്കൽ ബോർഡ് സാമ്പിൾ ശേഖരിച്ച് കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. മെഡിക്കൽ കോളജുകളിലെ ഇൻഫെക്ഷൻ ഡിസീസ് ഡിപ്പാർട്ട്മെന്റും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Story Highlights: black fungus confirmed in kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top