Advertisement

ഇസ്രയേൽ-പലസ്തീൻ സംഘർഷം; ഫ്രാൻസിസ് മാർപാപ്പയുമായി സംസാരിച്ച് എർദോഗാൻ

May 18, 2021
Google News 1 minute Read

ഇസ്രയേൽ-പലസ്തീൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഫ്രാൻസിസ് മാർപാപ്പയുമായി സംസാരിച്ച് തുർക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് എർദോഗാൻ. ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് തടയിടാൻ ക്രൈസ്തവ സമൂഹം ഇടപെടണമെന്ന് എർദോഗാൻ മാർപാപ്പയോട് ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര സമൂഹം ഇസ്രയേലിനെ തടഞ്ഞില്ലെങ്കിൽ പലസ്തീനികൾക്കെതിരായ ആക്രമണങ്ങൾ തുടരും. പലസ്തീനികളെ പിന്തുണയ്ക്കുന്നതിന് ക്രൈസ്തവ ലോകവും അന്താരാഷ്ട്ര സമൂഹവും അണിനിരത്തണമെന്നും എർദോഗാൻ മാർപാപ്പയോട് ആവശ്യപ്പെട്ടു. ഇസ്രയേൽ-പലസ്തീൻ സംഘർഷം അവസാനിക്കാത്ത പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ഇടപെടലുകൾക്കായി നിരന്തര ശ്രമമാണ് എർദോഗാൻ നടത്തുന്നത്.

അതേസമയം ഇസ്രയേലിനെ പിന്തുണയ്ക്കുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷമായ ഭാഷയിലാണ് തുർക്കി പ്രസിഡന്റ് വിമർശിച്ചത്.

Story Highlights: israel palastine issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here