Advertisement

കൊവിഡ്: കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഇകെ മാജി അന്തരിച്ചു

May 18, 2021
2 minutes Read
ek majhi away covid

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇ.കെ.മാജി കൊവിഡ് ബാധിച്ച് മരിച്ചു. ഡൽഹിയില സ്വകാര്യ ആശുപത്രിയിൽ ഏതാനും ദിവങ്ങളായി ചികിത്സയിലായിരുന്നു. കേന്ദ്ര ഭക്ഷ്യ, സിവിൽ സർവീസ് മന്ത്രാലയത്തിൽ അഡിഷണൽ സെക്രട്ടറി ആയിരുന്നു. കേരള കേഡർ ഉദ്യോഗസ്ഥനായ ഇ.കെ.മാജി 2015 ൽ സംസ്ഥാനത്ത് ചീഫ് ഇലക്ട്രൽ ഒാഫീസറായി പ്രവർത്തിക്കുന്നതിനിടെയാണ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയത്. തിരുവനന്തപുരം കലക്ടറായും റവന്യൂ പ്രിൻസിപ്പൽസെക്രട്ടറിയായും ജോലിചെയ്തിരുന്നു. അസം സ്വദേശിയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായിരുന്നെങ്കിലും ഇന്നലെ രാത്രി മരണം സംഭവിക്കുകയായിരുന്നു. ആലപ്പുഴ സബ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. രണ്ടര വർഷം കൂടി സർവ്വീസ് ബാക്കി നിൽക്കെയാണ് വിയോഗം. 1989 ബാച്ച് ഉദ്യോഗസ്ഥനാണ്.

Story Highlights: ias officer ek majhi passes away due to covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top