ഇന്ത്യൻ ക്രിക്കറ്റിൽ ആദ്യമായി പുരുഷ വനിതാ ടീമുകൾ ഒന്നിച്ചു പറക്കും; ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലേക്ക്

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി പുരുഷ, വനിതാ ടീമുകള്‍ ഒരുമിച്ച് പറക്കാന്‍ തയ്യാറെടുക്കുന്നു. ഇംഗ്ലണ്ടിലേക്കാണ് ടീം ഇന്ത്യ ഒന്നിച്ചു യാത്ര ചെയ്യുക. ജൂണ്‍ രണ്ടിന് മുംബൈയില്‍ നിന്ന് ചാര്‍ടെര്‍ഡ് വിമാനത്തില്‍ ഇരുടീമുകളും ഇംഗ്ലണ്ടിലേക്ക് തിരിക്കും.
വിരാട് കോലി നയിക്കുന്ന ടീം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലും ഇംഗ്ലണ്ടുമായി 5 ടെസ്റ്റുകളുടെ പരമ്പരയുമാണ് കളിക്കുക. മിതാലി രാജിന്റെ വനിതാ ടീമും ഇംഗ്ലണ്ടുമായി 3 ഫോര്മാറ്റിലും കളിക്കും. നാളെ ഒത്തു ചേരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടർന്ന് യാത്ര തിരിക്കും വരെ താരങ്ങൾ ക്വാറന്റീനിലായിരിക്കും.
ഇംഗ്ലണ്ടിൽ എത്തിക്കഴിഞ്ഞ് ടീം വീണ്ടും ഒരാഴ്ച നിരീക്ഷത്തില്‍ കഴിയും. അതിന് ശേഷമായിരിക്കും പരിശീലനം ആരംഭിക്കുക. ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാവരുടെയും വീടുകളിലെത്തി കൊവിഡ് പരിശോധന നടത്താനുള്ള ക്രമീകരണം ബിസിസിഐ ഒരുക്കിയിരുന്നു.
ഇന്ത്യന്‍ പുരുഷ ടീം; രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശല്‍ദ്ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃധിമാന്‍ സാഹ.
വനിതാ ടീം; മിതാലി രാജ്, സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍, പൂനം റൗത്ത്, പ്രിയ പൂനിയ, ദീപ്തി ശര്‍മ, ജെമിമ റോഡ്രിഗസ്, ഷെഫാലി വര്‍മ, സ്‌നേഹ് റാണ, താനിയ ഭാട്ടിയ, ഇന്ദ്രാണി റോയ്, ജുലാന്‍ ഗോസ്വാമി, ശിഖ പാണ്ഡെ, പൂജ വസ്ത്രാക്കര്‍, അരുന്ധതി റെഡ്ഡി, പൂനം യാദവ്, ഏക്ത ബിഷ്ത്, രാധ യാദവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here