കൊവിഡ് വ്യാപനം; തെലങ്കാനയില്‍ ലോക്ക്ഡൗൺ മേയ് 30 വരെ നീട്ടി

കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തെലങ്കാനയില്‍ ലോക്ക്ഡൗൺ മേയ് 30 വരെ നീട്ടിയതായി മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ രാവിലെ പത്തു മണി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാനത്ത് അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ മേയ് 12 മുതലാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തെലങ്കാനയില്‍ 3,982 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 5.36 ലക്ഷത്തിലധികമായി. കൊവിഡ് മൂലം 27 പേര്‍കൂടി മരിച്ചു, ഇതോടെ മരണസംഖ്യ 3,012 ആയി ഉയര്‍ന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here