എൻസിപിയിൽ ആശയക്കുഴപ്പം; എകെ ശശീന്ദ്രനെ മന്ത്രിയാക്കരുതെന്ന് ആവശ്യം

എകെ ശശീന്ദ്രനെ മന്ത്രിയാക്കരുതെന്നാവശ്യപ്പെട്ട് എൻസിപിയിലെ ഒരു പ്രബല വിഭാഗം. പാർട്ടിയിൽ മന്ത്രി സ്ഥാനം പങ്കുവെക്കരുതെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന് കത്ത്തുനൽകി. കുട്ടനാട്ടിലെ നിയുക്ത നിയസഭാംഗം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
എകെ ശശീന്ദ്രൻ മുൻ മന്ത്രിയായിരുന്നു. ശശീന്ദ്രനെ തന്നെ മന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം മുന്നോട്ടുവന്നിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം മുന്നോട്ടുവന്നത്.
പ്രഫുൽ പട്ടേൽ രാവിലെ 9.30ഓടെ തിരുവനന്തപുരത്തെത്തും. മസ്കറ്റ് ഹോട്ടലിൽ 11 മണിയോടെ മന്ത്രി തെരഞ്ഞെടുപ്പുമായി സംബന്ധിച്ച യോഗം ചേരും. ഈ യോഗത്തിൽ അവസാന തീരുമാനം ഉണ്ടാവും.
Story Highlights: ncp group quistions over ak saseendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here