Advertisement

പബ്ജി ഇന്ത്യ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു

May 18, 2021
2 minutes Read
PubG pre registration started

കേന്ദ്രസർക്കാർ നിരോധനത്തെ തുടർന്ന് മുഖംമിനുക്കി തിരികെയെത്തിയ പബ്ജി ഇന്ത്യയുടെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു. നിലവിൽ ആൻഡ്രോയ്ഡ് ഫോൺ ഉപഭോക്താക്കൾക്ക് മാത്രമാണ് പ്രീരജിസ്ട്രേഷൻ ചെയ്യാൻ കഴിയുന്നത്. അധികം താമസിയാതെ ആപ്പ്സ്റ്റോറിലും ഗെയിം ലഭ്യമാകുമെന്നാണ് വിവരം.

ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്നാണ് ഗെയിമിൻ്റെ ഇന്ത്യൻ പേര്. പ്രീരജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളും മറ്റും ലഭിക്കുമെന്ന് ഡെവലപ്പർമാരായ ക്രാഫ്റ്റൺ അറിയിച്ചു. ഗെയിം ഡൗൺലോഡിൻ്റെ സമയത്ത് ഈ ആനുകൂല്യങ്ങൾ ഉപയോഗിക്കാനാവും. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഗെയിം പ്രീരജിസ്റ്റർ ചെയ്യാൻ കഴിയും. https://www.battlegroundsmobileindia.com/ എന്ന സൈറ്റ് വഴിയും പ്രീരജിസ്റ്റർ ചെയ്യാം.

വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നിരോധിച്ചതിനു പിന്നാലെ ഇന്ത്യയിൽ തിരികെയെത്താനുള്ള ശ്രമം പബ്ജി ആരംഭിച്ചിരുന്നു. ഇതിനായി പബ്ജി ഇന്ത്യൻ പതിപ്പും ഇവർ പുറത്തിറക്കി. ഇത് ഇന്ത്യൻ മാർക്കറ്റിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോർപ്പറേഷൻ ഉറപ്പുനൽകുന്നു. ക്യാരക്ടറുകൾ, സ്ഥലം, വസ്ത്രങ്ങൾ, ഉള്ളടക്കം, വാഹനങ്ങൾ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യൻ ടച്ച്’ ഉള്ള ഗെയിമാണ് റിലീസാവുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ദക്ഷിണകൊറിയയിലെ ബ്ലൂഹോൾ എന്ന ഭീമൻ കമ്പനിയുടെ കീഴിലുള്ള ക്രാഫ്റ്റൺ എന്ന കമ്പനിയുടെ കീഴിലെ ബ്രാൻഡായ പബ്ജി കോർപ്പറേഷനാണ് ഈ ഗെയിമുകൾ നിർമിച്ചിരിക്കുന്നത്. നേരത്തെ ചൈനീസ് കമ്പനിയായ ടെൻസന്റ് ഗെയിംസിന്റെ ചൈനയിലെ സെർവറുകളിലാണ് ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ സൂക്ഷിച്ചിരുന്നത്. അതാണ് പബ്ജിയുടെ ഇന്ത്യയിലെ നിരോധനത്തിനു കാരണമായത്. ഇതിനു പിന്നാലെ ടെൻസെന്റിൽ നിന്ന് ഇന്ത്യയിലെ ഗെയിം വിതരണം പബ്ജി തിരികെ വാങ്ങിയിരുന്നു.

Story Highlights: PubG India pre registration started

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top