Advertisement

രക്തസമ്മര്‍ദ്ദം: നിയുക്ത മന്ത്രി വി അബ്ദുറഹ്മാന്‍ ആശുപത്രിയില്‍

May 18, 2021
1 minute Read
v abdurahman hospitalized

നിയുക്ത മന്ത്രി വി അബ്ദുറഹ്മാന്‍ ആശുപത്രിയില്‍. രക്തസമ്മദർത്തെ തുടർന്നാണ് വി അബ്ദുറഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാളെ ആശുപത്രി വിടുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടിയേറ്റംഗം ഇ.ജയന്‍ അറിയിച്ചു. 24 മണിക്കൂര്‍ നിരീക്ഷണം ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.

പിണറായി മന്ത്രിസഭയില്‍ മലപ്പുറത്ത് നിന്നുളള പ്രതിനിധിയാണ് വി അബ്ദുറഹ്മാന്‍. 54 വര്‍ഷം തുടര്‍ച്ചയായി മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച മണ്ഡലമാണ് 2016ല്‍ വി അബ്ദുറഹ്മാന്‍ പിടിച്ചെടുത്തത്.

തിരൂര്‍ പൂക്കയില്‍ സ്വദേശിയായ വി അബ്ദുറഹ്മാന്‍.കെസ് യുവിലൂടെ രാഷ്ട്രീയ പ്രവേശനം.ബാലജനസഖ്യത്തിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സജീവ പ്രവര്‍ത്തകന്‍.കെപിസിസി അംഗം, തിരൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളിലെ പ്രവര്‍ത്തിപരിചയം. പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് മാറി സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 2014 ല്‍ പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇടത് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ഇടി മുഹമ്മദ് ബഷീറിനോട് പരാജയപ്പെട്ടു.2016ല്‍ താനൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇടത് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ലീഗിന്റെ കോട്ട പൊളിച്ച് താനൂരിന്റെ മണ്ണില്‍ ഇടത് സ്വാധീനമുറപ്പിച്ചു അബ്ദുറഹ്മാന്‍.54 വര്‍ഷം തുടര്‍ച്ചയായി മുസ്ലീം ലീഗ് വിജയിച്ച മണ്ഡലം പിടിച്ചെടുത്ത ശേഷമാണ് രണ്ടാം അംഗത്തിന് പിന്നാലെ മന്ത്രി സ്ഥാനത്തേക്കുളള പാര്‍ട്ടി അംഗീകാരം.

Story Highlights: v abdurahman hospitalized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top