Advertisement

കേരളത്തിൽ ഒരു മാധ്യമ പ്രവർത്തക മന്ത്രിയാകുന്നത് ഇതാദ്യം

May 18, 2021
1 minute Read

മാധ്യമപ്രവര്‍ത്തകയായി ടെലിവിഷന്‍ ചാനലുകളില്‍ തിളങ്ങിനിന്നിരുന്ന സമയത്തായിരുന്നു വീണ ജോര്‍ജിന്റെ അപ്രതീക്ഷിതമായ രാഷ്ട്രീയപ്രവേശനം.
ആറൻമുള മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളിൽ ദീർഘവീക്ഷണത്തിന്റെയും, ഇച്ഛാശക്തിയുടെയും ഫലമായി ആറന്മുളയിൽനിന്നു തുടർച്ചയായ രണ്ടാം ജയം. ഇത്തവണ 19,003 വോട്ടിനു തോൽപിച്ചത് കോൺഗ്രസിന്റെ കെ.ശിവദാസൻ നായരെ.

നാല്പത്തി അഞ്ചുകാരിയായ വീണാ ജോർജ് എസ്എഫ്‌ഐയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. മാധ്യമ പ്രവർത്തനത്തോടു വിട പറഞ്ഞു പൊതുപ്രവർത്തനത്തിന് ഇറങ്ങിയ വീണാ ജോർജിന് രണ്ടാം ജയത്തിൽ കാത്തിരുന്നത് ഇടതു സർക്കാരിലെ മന്ത്രിസ്ഥാനം. ജനപക്ഷ നിലപാടുകളാണ് വീണാ ജോർജിനെ ജനകീയയാക്കിയത്. മലയാള മാധ്യമ രംഗത്തെ പ്രഥമ വനിത എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനം അനുഷ്ടിച്ചു. 2012 ലെ അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ട അഞ്ച്‌ ഇന്ത്യൻ മാധ്യമപ്രവർത്തകരിൽ ഒരാളാണ്‌വീണാ ജോർജ്.

പത്തനംതിട്ട ജില്ലയിലെ കുമ്പഴ വടക്ക് സ്വദേശിനിയാണ്. തിരുവനന്തപുരം വിമൻസ് കോളജിൽനിന്നു ഫിസിക്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ ഒരു വർഷത്തോളം അധ്യാപികയായി. മലങ്കര ഓർത്തഡോക്സ് സഭാ മുൻ സെക്രട്ടറിയും അധ്യാപകനുമായ ഡോ.ജോർജ് ജോസഫാണ് ഭർത്താവ്. അന്നാ, ജോസഫ് എന്നിവർ മക്കൾ.

Story Highlights: Veena George New Minister of Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top