Advertisement

ബുദ്ധദേവ് ഭട്ടാചാര്യക്കും ഭാര്യക്കും കൊവിഡ്

May 19, 2021
1 minute Read
Buddhadeb Bhattacharjee wife Covid

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യക്കും ഭാര്യ മീര ഭട്ടാചാര്യക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. 77 കാരനായ ബുദ്ധദേവ് വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ള ഭാര്യ മീരയെ കൊൽക്കത്തയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുദ്ധദേവിനെയും ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വീട്ടിൽ തന്നെ തുടരാൻ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. അത്യാവശ്യം വേണ്ട സൗകര്യം വീട്ടിൽ ഒരുക്കിയിട്ടുണ്ട്.

രാജ്യത്തെ കൊവിഡ് ബാധ അതിതീവ്രമായി തുടരുകയാണ്. ഇന്നലെ 4529 പേർക്കാണ് കൊവിഡ് മൂലം ജീവൻ നഷ്ടമായത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,83,248 ആ​യി ഉ​യ​ർ​ന്നു.

അതേസമയം, രാജ്യത്തെ കേസുകളിൽ കുറവ് രേഖപ്പെടുത്തുകയാണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,67,334 പേ​ർ​ക്കാ​ണ് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ആകെ കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2,54,96,330 ആ​യി. ഇന്നലെ 3,89,851 പേരാണ് കൊ​വി​ഡ് മു​ക്തി നേടിയത്.

Story Highlights: Buddhadeb Bhattacharjee, wife infected by Covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top