സിബിഎസ്ഇ പത്താം ക്ലാസ് ഫലപ്രഖ്യാപനം ജൂലായിൽ

സിബിഎസ്ഇ പത്താം ക്ലാസ് ഫലപ്രഖ്യാപനം ജൂലായിൽ. എന്നാൽ ഇതിൻ്റെ തിയതി സിബിഎസ്ഇ വ്യക്തമാക്കിയിട്ടില്ല. നേരത്തെ ജൂൺ 20 ന് ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാർഥികളുടെ മാർക്ക് സമർപ്പിക്കാനുള്ള തീയതി നീട്ടിയതാണ് ഫലപ്രഖ്യാപനവും നീളാൻ കാരണം. കൊവിഡ് സാഹചര്യത്തിൽ ഇത്തവണ പരീക്ഷ ഇല്ലാത്തതിനാൽ ഇൻ്റേണൽ അസസ്മെൻ്റ് വഴി ലഭിക്കുന്ന മാർക്കാണ് സ്കൂളുകൾ സമർപ്പിക്കേണ്ടത് . പുതുക്കിയ അറിയിപ്പ് പ്രകാരം ജൂൺ 30നകം മാർക്ക് സമർപ്പിച്ചാൽ മതി. അധ്യാപകരുടെ സുരക്ഷക്കും ആരോഗ്യത്തിനും മുൻഗണന നൽകുന്നതിൻ്റെ ഭാഗമായാണ് തീയതികൾ നീട്ടിയതെന്ന് സിബിഎസ്ഇ അറിയിച്ചു.
Story Highlights: CBSE Class X results to be announced in July
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here