Advertisement

കുട്ടികളില്‍ കൊവാക്‌സിന്‍ പരീക്ഷണ അനുമതി; കേന്ദ്ര നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി

May 19, 2021
Google News 1 minute Read
DELHI HIGH COURT

രണ്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷണം നടത്താന്‍ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. പൊതുപ്രവര്‍ത്തകനായ സഞ്ജീവ് കുമാര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

കേന്ദ്ര സര്‍ക്കാരിനും, ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കും, ഭാരത് ബയോടെക്കിനും നോട്ടിസ് അയക്കാന്‍ ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കുട്ടികളില്‍ രണ്ടും മൂന്നും ഘട്ട കൊവാക്‌സിന്‍ പരീക്ഷണത്തിനാണ് അനുമതി നല്‍കിയിരുന്നത്.

പരീക്ഷണത്തിന്റെ ദൂഷ്യവശങ്ങള്‍ അടക്കം മനസിലാക്കാന്‍ കുട്ടികള്‍ക്ക് കഴിയില്ലെന്നും, കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി. പരീക്ഷണത്തിന് വിധേയരാക്കുന്ന 525 കുട്ടികളുടെയും വിവരങ്ങള്‍ കോടതിക്ക് കൈമാറണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി ജൂലൈ 15ന് വീണ്ടും പരിഗണിക്കും.

Story Highlights: covid vaccine, delhi high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here