Advertisement

കൊവിഡ് വ്യാപനം; 700 കോടി ചെലവിട്ട് സ്പുട്നിക് വാക്സിൻ വാങ്ങാൻ മുംബൈ

May 19, 2021
1 minute Read

ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രണ്ടാമത്തെ നഗരമായ മുംബൈയിൽ കൊവിഡ് വ്യാപനം നേരിടാൻ 10 ദശലക്ഷം സ്പുട്നിക് വാക്സിൻ ഇറക്കുമതി ചെയ്യാൻ മുംബൈ മുനിസിപ്പാലിറ്റി. എല്ലാ താമസക്കാർക്കും രണ്ടു മാസത്തിനുള്ളിൽ കുത്തിവയ്പ് നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.

വിദേശത്തുനിന്നു വാങ്ങുന്ന ഒരു കോടി വാക്സിനായി ഏകദേശം 700 കോടി രൂപ ചെലവാകുമെന്നാണു കണക്കാക്കുന്നതെന്ന് മുനിസിപ്പൽ കമ്മിഷണർ ഇക്ബാൽ സിങ് ചഹാൽ പറഞ്ഞു. കൊറോണ വൈറസിന്റെ മൂന്നാം തരംഗത്തെ ഒഴിവാക്കാൻ വേഗത്തിലുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ നിർമാതാക്കൾ ആവശ്യമായ അളവ് വിതരണം ചെയ്യാൻ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ വാക്സിൻ ഇറക്കുമതിക്കു സ്വതന്ത്രമായി ശ്രമിക്കുന്ന രാജ്യത്തെ ആദ്യ നഗരമാണു മുംബൈ.

Story Highlights: Covid19- Mumbai ,Sputnik V

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top