Advertisement

ഗ്യാസ് ടാങ്കര്‍ ലോറി അപകടം തുടര്‍ക്കഥ; കണ്ണൂരില്‍ വാഹന പരിശോധന ശക്തം

May 19, 2021
1 minute Read

ഗ്യാസ് ടാങ്കര്‍ ലോറികള്‍ തുടര്‍ച്ചയായി അപകടത്തില്‍ പെടുന്ന കണ്ണൂരില്‍ വാഹന പരിശോധന കര്‍ശനമാക്കി പൊലീസ്. അശ്രദ്ധമായ ഡ്രൈവിംഗും റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയുമാണ് അപകടങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. മാനദണ്ഡങ്ങള്‍ പാലിക്കാതെയെത്തുന്ന ടാങ്കര്‍ ലോറികള്‍ കണ്ടെത്തി പിഴയീടാക്കുകയാണ് പൊലീസ്.

മൂന്ന് അപകടങ്ങള്‍ ഉണ്ടായത് 15 ദിവസത്തിനിടെയാണ്. അപകടം ഉണ്ടാക്കിയതില്‍ രണ്ടെണ്ണം ഫുള്‍ ലോഡുമായി എത്തിയ ഗ്യാസ് ടാങ്കറുകള്‍ ആണ്. അശ്രദ്ധമായ ഡ്രൈവിംഗിനെ തുടര്‍ന്ന് ചാലയില്‍ മറിഞ്ഞ ടാങ്കറില്‍ നിന്നു വാതകം ചോര്‍ന്നതോടെ നാട് മുള്‍മുനയില്‍ നിന്നത് മണിക്കൂറുകള്‍ ആണ്. പിന്നീടുള്ള ദിവസങ്ങളില്‍ മേലെചൊവ്വയിലും പുതിയ തെരുവിലും അപകടങ്ങള്‍ ഉണ്ടായി. തുടര്‍ന്നാണ് പൊലീസ് നടപടി കര്‍ശനമാക്കിയത്.

ചട്ടങ്ങള്‍ പാലിക്കാതെയാണ് അധികം ടാങ്കറുകളും ലോഡുമായി എത്തുന്നത്. പരിശോധനയിലും ഇക്കാര്യം തെളിഞ്ഞു. വിവിധ ലോറികളില്‍ നിന്ന് പൊലീസ് പിഴയീടാക്കി. ചട്ട ലംഘനങ്ങളില്‍ കടുത്ത നടപടികളിലേക്ക് പൊലീസ് നീങ്ങിയാല്‍ പണിമുടക്കി പ്രതിരോധത്തിലാക്കിയാണ് ടാങ്കര്‍ ലോറി ലോബി കാര്യങ്ങള്‍ എളുപ്പമാക്കുന്നത്.

Story Highlights: accident, kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top