Advertisement

വാഗ്ദാനം നടപ്പിലാക്കി മെട്രോമാൻ; മധുരവീരൻ കോളനിയിൽ കുടുംബങ്ങൾക്ക് വൈദ്യുതി വെളിച്ചം എത്തി

May 19, 2021
0 minutes Read

ഇ.ശ്രീധരന്റെ ഉറപ്പിൽ മധുരവീരൻ കോളനിയിൽ ഇന്നലെ കൂടുതൽ കുടുംബങ്ങൾക്ക് വൈദ്യുതി വെളിച്ചം എത്തി. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം തിരഞ്ഞെടുപ്പു പ്രചാരണത്തിനായി നഗരസഭ മൂന്നാം വാർഡിലുൾപ്പെട്ട മധുരവീരൻ കോളനിയിലെത്തിയപ്പോൾ അവിടുത്തെ ഒട്ടേറെ കുടുംബങ്ങൾ ഒരു സഹായം അഭ്യർഥിച്ചു.

വീടുകളിലേക്കു വൈദ്യുതി ലഭ്യത ഉറപ്പാക്കണം. കുടിശ്ശിക തീർക്കാൻ സഹായിക്കണം. ജയിച്ചാലും തോറ്റാലും ആ സഹായം ഉറപ്പു നൽകി മെട്രോമാൻ മടങ്ങി. തിരഞ്ഞെടുപ്പി‍ൽ പരാജയപ്പെട്ടെങ്കിലും അദ്ദേഹം ഉറപ്പിന്റെ ട്രാക്കിൽ നിന്നു മാറിയില്ല.

9 കുടുംബങ്ങൾക്കു വൈദ്യുതി കണക്‌ഷൻ ലഭ്യമാക്കാനുള്ള തുകയും ബാക്കിയുള്ളവരുടെ വൈദ്യുതി കുടിശ്ശികയും തീർക്കാൻ 81,525 രൂപയുടെ ചെക്ക് അദ്ദേഹം കെഎസ്ഇബി കൽപാത്തി സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയറുടെ പേരിൽ അയച്ചു നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top