രാജ്യത്ത് കൊവിഡ് വാക്‌സിന്റെ ആഭ്യന്തര ഉത്പാദനം കാര്യക്ഷമമാക്കും- നിതിൻ ഗഡ്കരി

രാജ്യത്ത് കൂടുതൽ കമ്പനികൾക്ക് കൊവിഡ് വാക്‌സിന്റെ ആഭ്യന്തര ഉത്പാദനത്തിന് ലൈസൻസ് നൽകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കൊവിഡ് വാക്‌സിനുകളുടെ ദൗർലഭ്യതയിൽ കേന്ദ്രസർക്കാർ വിമർശനങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ആഭ്യന്തര ഉത്പാദനത്തിൽ കേന്ദ്രം ലക്ഷ്യമിടുന്നത്.
‘ഇന്ത്യയിൽ ഓക്‌സിജൻ ക്ഷാമമുണ്ട്. ഓക്‌സിജൻ കിട്ടാതെ ആളുകൾ മരിക്കുന്നത് ഒരു നല്ല കാര്യമല്ല. കൊവിഡിന്റെ രണ്ടാം തരംഗത്തിലോ മൂന്നാം തരംഗം ഉണ്ടാവുകയാണെങ്കിലോ അതിനെ നേരിടാൻ ആശുപത്രികളിൽ ഓക്‌സിജൻ സൗകര്യം ഉണ്ടായിരിക്കണമെന്നും ഗഡ്കരി പറഞ്ഞു.
വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുമായി നടത്തിയ വെർച്വൽ കൂടിക്കാഴ്ചയിലാണ് നിതിൻ ഗഡ്കരി ഓക്‌സജിസൻ ക്ഷാമത്തെ കുറിച്ച് പറഞ്ഞത്. രാജ്യത്ത് ഓക്‌സിജൻ ക്ഷാമം ഉണ്ടെന്ന് കേന്ദ്രസർക്കാരോ ബിജെപിയോ ഇതുവരെ അംഗീകരിക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന എന്നും ശ്രദ്ധേയമാണ്.
Story Highlights: nithin gadkari
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here