പശ്ചിമ ബംഗാളിലെ ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം അന്വേഷിക്കണം; സുപ്രിംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയുണ്ടായ അക്രമങ്ങളില്‍ പതിനാറ് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് റിട്ടയേര്‍ഡ് സുപ്രിംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാത്പര്യഹര്‍ജി. പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും രാഷ്ട്രപതി ഭരണത്തിന് നിര്‍ദേശം നല്‍കണമെന്നും അഭിഭാഷകനായ ഘന്‍ശ്യാം ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ബിജെപി പ്രവര്‍ത്തകര്‍ക്ക് വീടുകള്‍ ഉപേക്ഷിച്ചു പോകേണ്ട സാഹചര്യമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
Read Also : ഭീമ കൊറേഗാവ് കേസ്; ഗൗതം നവലഖയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി
തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മിലുണ്ടായ ആക്രമണങ്ങളില്‍ വിശദീകരണം തേടണമെന്നും നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് വിഎച്ച്പി പ്രസിഡന്റ് രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. ബംഗാള്‍ സംഘര്‍ഷങ്ങളില്‍ വിശദീകരണം നല്‍കാത്തതില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്രത്തിന്റെയും ഗവര്‍ണറുടെയും വിമര്‍ശനം നേരിട്ടിരുന്നു. ചീഫ് സെക്രട്ടറിയും ഡിജിപിയും വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രത്തിന് മുന്നില്‍ ഹാജരായിരുന്നില്ല. പിന്നീട് ഗവര്‍ണറുടെ മുന്നില്‍ ഹാജരായി വിശദീകരണം നല്‍കി. എന്നാല്‍ വിശദീകരണത്തില്‍ ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തി.
Story Highlights: supreme court, west bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here