സത്യപ്രതിജ്ഞയുടെ പിറ്റേന്ന് മുതൽ തുടർസമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ

പാലക്കാട്,തുടർസമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ. ഇടത് സർക്കാർ അധികാരമേറ്റതിന്റെ പിറ്റേ ദിവസമായ മെയ് 21ന് തുടർ സമരപ്രഖ്യാപനം നടത്തുമെന്ന് വാളയാർ സമര സമിതി അറിയിച്ചു.
വാളയാർ അട്ടപ്പളളത്തെ പെൺകുട്ടികളുടെ വീട്ടിലാണ് സമര പ്രഖ്യാപനം നടത്തുക. ഇടതു സർക്കാരിൻ്റേത് നീതിനിഷേധമാണെന്നും സമരസമിതി കൂട്ടിച്ചേര്‍ത്തു.
കേസന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഇപ്പോഴും സർക്കാർ സംരക്ഷിക്കുകയാണെന്നും ഇവർക്കെതിരെ നടപടി ഉണ്ടാകും വരെയും സമരം നടത്തുമെന്നും സമര സമിതി അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here