26/11 മുംബൈ ഭീകരാക്രമണത്തെ നേരിട്ട എൻ.എസ്.ജി. മേധാവി ജെ.കെ. ദത്ത് കൊവിഡ് ബാധിച്ച് മരിച്ചു

നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻ.എസ.ജി.) മുൻ ഡയറക്ടർ ജനറൽ ജെ.കെ. ദത്ത് കൊവിഡ് ബാധിച്ച് മരിച്ചു . ഏപ്രിൽ 14 മുതൽ മുംബൈയിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. 72 വയസ്സായിരുന്നു ദത്തിന്.
2008 ലെ മുംബൈ ഭീകരണക്രമത്തെ നേരിട്ട എൻ.എസ.ജി. കമാൻഡോ സംഘത്തിന്റെ തലവനായിരുന്നു ജെ.കെ. ദത്ത്. കൊവിഡ് ബാധിച്ച് രക്തത്തിലെ ഓക്സിജന്റെ അളവ് താഴ്ന്നതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചത്.
പശ്ചിമ ബംഗാൾ കേഡറിൽ നിന്നുള്ള 1971 ബാച്ച് ഇന്ത്യൻ പോലീസ് സർവീസ് (ഐ.പി.എസ്.) ഓഫിസറായിരുന്നു ജെ.കെ. ദത്ത്. സിബിഐയിലെയും കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയിലെയും (സി.ഐ.എസ്.എഫ്.) വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിബിഐയിലെ സേവനകാലത്ത് നിരവധി പ്രധാന കേസുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
2006 ഓഗസ്റ്റ് മുതൽ 2009 ഫെബ്രുവരി വരെ നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ (എൻഎസ്‌ജി) ഡയറക്ടർ ജനറലായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു, പിന്നീട് വിരമിക്കുകയും ചെയ്തു.
Story Highlights: JK dutta passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here