ജോഫ്ര ആർച്ചറിന് വീണ്ടും സർജറി നടത്തും

ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറിന് വീണ്ടും സർജറി നടത്തും. കൈമുട്ടിലാണ് സർജറി. കൈമുട്ട് വേദനയെ തുടർന്ന് ന്യൂസീലൻഡിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് ആർച്ചറെ പുറത്താക്കിയിരുന്നു. കഴിഞ്ഞ ആഴ്ച കെൻ്റിനെതിരായ മത്സരത്തിൽ സസക്സിനായി കളത്തിലിറങ്ങിയ ആർച്ചർ കൈവേദനയെ തുടർന്ന് അഞ്ച് ഓവറുകൾ മാത്രമാണ് എറിഞ്ഞത്. ഫിഷ് ടാങ്ക് പൊട്ടി കയ്യിൽ ചില്ല് കൊണ്ട് പരുക്ക് പറ്റിയ ആർച്ചറിന് ഐപിഎൽ ഉൾപ്പെടെ നഷ്ടമായിരുന്നു.
അതേസമയം, ഐപിഎലിനായി ഇംഗ്ലണ്ട് പര്യടനം വെട്ടിച്ചുരുക്കാനൊരുങ്ങുകയാണ് ബിസിസിഐ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനു ശേഷം കളിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ബിസിസിഐ വെട്ടിച്ചുരുക്കാനൊരുങ്ങുന്നത്. സെപ്തംബറിൽ നടക്കുന്ന ടി-20 ലോകകപ്പിനു മുൻപ് ഐപിഎൽ പൂർത്തിയാക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്. ടെസ്റ്റ് പരമ്പര വെട്ടിച്ചുരുക്കിയാൽ ഈ സമയത്തിനുള്ളിൽ ഐപിഎൽ പൂർത്തിയാക്കാൻ കഴിയും.
പരമ്പര വെട്ടിച്ചുരുക്കുന്നതിനായി ബിസിസിഐ ഇസിബിയുമായി ചർച്ച നടത്തുകയാണ്. ഏറെ വൈകാതെ ഇക്കാര്യത്തിൽ തീരുമാനം ആകുമെന്നാന് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിൽ തന്നെ ഐപിഎൽ നടത്താനാണ് ശ്രമം. രണ്ടാം ഓപ്ഷനായി യുഎഇയെയും പരിഗണിക്കുന്നുണ്ടെന്ന് ബിസിസിഐ പ്രതിനിധി അറിയിച്ചു. 31 മത്സരങ്ങൾ കൂടിയാണ് ഇനി ഐപിഎലിൽ ബാക്കിയുള്ളത്.
Story Highlights: Jofra Archer to undergo surgery again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here