Advertisement

അത്ലറ്റിക് ഇതിഹാസം മില്‍ഖാ സിങ്ങിന് കൊവിഡ്

May 20, 2021
0 minutes Read

ഇന്ത്യയുടെ അത്ലറ്റിക് ഇതിഹാസം മില്‍ഖാ സിങ്ങിന് കൊവിഡ്. ബുധനാഴ്ച വൈകിട്ടോടെയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതെന്ന് കുടുംബം അറിയിച്ചു. ഇന്ത്യയുടെ പറക്കും സിഖ് എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ അദ്ദേഹം ചണ്ഡീഗഢിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ഭാര്യ നിര്‍മല്‍ കൗര്‍ അറിയിച്ചു.

വീട്ടിലെ സഹായികളില്‍ ഒരാള്‍ക്ക് ദിവസങ്ങള്‍ക്കു മുൻപ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ തങ്ങളും പരിശോധനയ്ക്ക് വിധേയരാകുകയായിരുന്നുവെന്നും നിര്‍മല്‍ കൗര്‍ വ്യക്തമാക്കി. മില്‍ഖാ സിങ്ങിന് കടുത്ത പനിയുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top