ഔദ്യോഗിക വസതിയിൽ വെര്‍ച്വല്‍ ആയി സത്യപ്രതിജ്ഞ കണ്ട് രമേശ് ചെന്നിത്തല

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വെര്‍ച്വല്‍ ആയി കണ്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സെന്‍ട്രല്‍ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് കണ്ടോണ്‍മെന്റ് ഹൗസിലെ ഓഫീസ് മുറിയിലിരുന്നാണ് അദ്ദേഹം കണ്ടത്. ഔദ്യോഗിക പാർട്ടി ചാനലിലൂടെയാണ് അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങുകൾ തത്സമയം വീക്ഷിച്ചത്.
നേരത്തെ രണ്ടാം പിണറായി വിജയൻ സർക്കാറിന് അദ്ദേഹം ആശംസകൾ നേർന്നിരുന്നു. ഫോണിൽ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസ അർപ്പിച്ചത്. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സ്റ്റേഡിയത്തിലേക്ക് യു.ഡി.എഫ് പ്രതിനിധികള്‍ വരില്ലെന്ന് അറിയിച്ചിരുന്നു. സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്നും വെര്‍ച്വലായി വീട്ടിലിരുന്ന് ചടങ്ങില്‍ പങ്കെടുക്കുമെന്നും വ്യക്തമാക്കി. മുതിർന്ന കോൺഗ്രസ് നേതാക്കൾ എല്ലാം തന്നെ വെര്‍ച്വലായി ചടങ്ങിൽ പങ്കെടുത്തു,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here