Advertisement

ഗായകൻ അർജിത് സിംഗിന്റെ മാതാവ് അന്തരിച്ചു

May 20, 2021
1 minute Read
Arijit Singh's Mother Dies

ഗായകൻ അർജിത് സിംഗിൻ്റെ മാതാവ് അദിതി സിംഗ് അന്തരിച്ചു. 52 വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു മരണം. മസ്തിഷ്കാഘാതത്തെ തുടർന്നാണ് മരണം. തിങ്കളാഴ്ചയാണ് അവർ കൊവിഡിൽ നിന്ന് മുക്തയായത്. കൊവിഡ് നെഗറ്റീവായിട്ടും ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന അവർ ആശുപത്രിയിൽ തന്നെ ചികിത്സയിലായിരുന്നു.

ഫെയിം ഗുരുകുൽ, 10 കേ 10 ലെ ഗയെ ദിൽ എന്നീ റിയാലിറ്റി ഷോകളിലൂടെയാണ് അർജിത് സിംഗ് സിനിമാ സംഗീത ലോകത്തേക്ക് എത്തിയത്. ഹിന്ദി കൂടാതെ ഗുജറാത്തി, തമിഴ്, തെലുഗ്, മറാത്തി, അസ്സാമി, കന്നഡ എന്നി ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്.

Story Highlights: Singer Arijit Singh’s Mother Dies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top