മച്ചിപ്പശുവിനെ തൊഴുത്ത് മാറിക്കെട്ടിയാൽ പ്രസവിക്കുമോ; പ്രതിപക്ഷനേതാവ് മാറുന്നതിൽ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ

രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് കുറ്റമറ്റതും ഹൈക്കോടതി നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടുള്ളതുമായിരുന്നെന്ന് എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ദോഷൈകദൃക്കുകൾക്ക് പോലും ഈ ചടങ്ങിനെപ്പറ്റി എന്തെങ്കിലും ആക്ഷേപം പറഞ്ഞ് കോടതിയിൽ പോകാനാവില്ല. പുതുമുഖങ്ങളടങ്ങുന്ന പുതിയ മന്ത്രിസഭ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതിപക്ഷനേതാവ് മാറുന്നതിൽ ‘മച്ചിപ്പശുവിനെ തൊഴുത്ത് മാറിക്കെട്ടിയാൽ പ്രസവിക്കുമോ?’ എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. യു.ഡി.എഫിൽ തനിക്ക് പ്രതീക്ഷയില്ലെന്നും, കെ കെ ശൈലജയെ മന്ത്രിയാക്കാത്തതിനെക്കുറിച്ചുള്ള വിവാദങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here