Advertisement

ടീമിൽ ക്യാപ്റ്റനായി തുടരുക മാത്രമായിരുന്നു ഗാംഗുലിയുടെ ലക്ഷ്യം: ആരോപണവുമായി ഗ്രെഗ് ചാപ്പൽ

May 21, 2021
1 minute Read
greg chappel sourav ganguly

മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലിക്കെതിരെ ഗുരുതര ആരോപണവുമായി ഗ്രെഗ് ചാപ്പൽ. ടീമിൽ ക്യാപ്റ്റനായി തുടരുക മാത്രമായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യം എന്നും ഒരു കളിക്കാരൻ എന്ന നിലയിൽ മെച്ചപ്പെടാൻ അദ്ദേഹത്തിന് താത്പര്യമില്ലായിരുന്നു എന്നും ചാപ്പൽ പറഞ്ഞു. ക്രിക്കറ്റ് ലൈഫ് സ്റ്റോറീസ് എന്ന പോഡ്കാസ്റ്റിലായിരുന്നു ചാപ്പലിൻ്റെ പരാമർശങ്ങൾ.

“ഇന്ത്യയിലെ രണ്ട് വർഷങ്ങൾ വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഗാംഗുലിയുമായി ബന്ധപ്പെ‌ട്ടായിരുന്നു അന്ന് ടീമിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നത്. സ്വന്തം കളി മെച്ചപ്പെടുത്താൻ വേണ്ടി കഠിനാധ്വാനം ചെയ്യാൻ അദ്ദേഹത്തിന് താത്പര്യമില്ലായിരുന്നു. ടീമിൽ ക്യാപ്റ്റനായി നിൽക്കുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന് വേണ്ടിയിരുന്നത്. അങ്ങനെയെങ്കിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കുമല്ലോ? ബിസിസിഐ പുതിയ കരാർ മുന്നോട്ടുവച്ചതാണ്. പക്ഷേ, ഞാൻ അത് നിരസിച്ചു. – ചാപ്പൽ പറഞ്ഞു.

Story Highlights: greg chappel against sourav ganguly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top