വെടിനിർത്തലിനു പിന്നാലെ ഗാസയിൽ പതിനായിരങ്ങൾ തെരുവിലിറങ്ങി; തങ്ങൾ ജയിച്ചു എന്ന് ഹമാസ്

ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ പതിനായിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി ആഘോഷിച്ചു. ഗാസ തെരുവുകളിൽ കൂട്ടം കൂടിയാണ് അവർ ദിവസങ്ങളോളം നീണ്ട ഭീകരാവസ്ഥ അവസാനിച്ചതിനെ ആഘോഷിച്ചത്. പതാക ഉയർത്തിയും വി ചിഹ്നം കാണിച്ചുമായിരുന്നു ആഘോഷം. ഇരു വിഭാഗങ്ങളും അംഗീകരിച്ചതിനെ തുടർന്നാന് ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. 11 ദിവസം നീണ്ട വെടിവെപ്പിനും ചോരപ്പുഴക്കും അവസാനമാണ് ഇരു വിഭാഗങ്ങളും ധാരണയിലെത്തിയത്. 200ലധികം ആളുകളാണ് മരിച്ചുവീണത്.
അതേസമയം, വെടിനിർത്തലിനു ശേഷം ഇത് തങ്ങളുടെ വിജയമാണെന്ന് ഹമാസ് അവകാശപ്പെട്ടു. ഇസ്രായേൽ വ്യോമാക്രമണം മൂലം തകർന്ന വീടുകൾ പുനർനിരിച്ചുനൽകുമെന്നും ഗാസ പറഞ്ഞു.
ഈജിപ്താണ് വെടിനിർത്തലിനു മുൻകൈ എടുത്തത്. അന്താരാഷ്ട്ര തലത്തിൽ തന്നെ ഉയർന്ന വിമർശ്നങ്ങൾക്കു പിന്നാലെ ഇരു വിഭാഗവും വെടിനിർത്തൽ കരാർ അംഗീകരിക്കുകയായിരുന്നു.
മെയ് 10 മുതൽ നടക്കുന്ന ആക്രമണങ്ങളിൽ 232 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ 65 പേർ കുട്ടികളാണ്. 1900 പേർക്ക് പരുക്കേറ്റു. 120000 ഓളം പേരെ മാറ്റിപ്പാർപ്പിച്ചു.
4300ലധികം റോക്കറ്റുകൾ ഹമാസും മറ്റ് സംഘടനകളും പ്രയോഗിച്ചു എന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. അയൺ ഡോം ഉപയോഗിച്ച് അവയിൽ പലതിനെയും തകർത്തും. 12 ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്. ഇതിൽ രണ്ട് കുട്ടികളും ഒരു ഇസ്രയേലി സൈനികനും ഉൾപ്പെടുന്നു.
Story Highlights: Hamas Claims Victory In Conflict With Israel After Ceasefire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here