Advertisement

ആഗോള ടെണ്ടർ ; മൂന്ന് കോടി ഡോസ് വാക്സിൻ വാങ്ങാൻ സംസ്ഥാനം

May 21, 2021
0 minutes Read

കൊവിഡ് പ്രതിസന്ധിയിൽ നിർണായക ചുവടുവയ്പ്പുമായി കേരളം. മൂന്ന് കോടി ഡോസ് വാക്സിൻ വാങ്ങാൻ സംസ്ഥാനം ആഗോള ടെണ്ടർ വിളിച്ചു. ടെണ്ടർ ഇതിനോടകം നിലവിൽ വന്നു കഴിഞ്ഞിട്ടുണ്ട്. ജൂൺ അഞ്ചിന് ടെണ്ടർ തുറക്കുമ്പോൾ ഏതൊക്കെ കമ്പനികൾ മത്സരരം​ഗത്തുണ്ടെന്ന് വ്യക്തമാവും.സംസ്ഥാന സ‍ർക്കാരിന് വേണ്ടി കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനാണ് ടെണ്ടർ വിളിച്ചിരിക്കുന്നത്.

മഹാരാഷ്ട്ര, രാജസ്ഥാൻ,ഉത്ത‍‍ർപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ ആ​ഗോള ടെൻഡർ വഴി വാക്സിൻ വാങ്ങാൻ പദ്ധതിയിടുന്നുണ്ട്.ഇതേ പാതയിലാണ് കേരളവും. ആ​ഗോളടെണ്ടർ വിളിച്ച് വാക്സിൻ വാങ്ങാനുള്ള നടപടികൾ അതിവേ​ഗം പുരോ​ഗമിക്കുകയാണെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ആവശ്യമായ വാക്സിൻ കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് വാക്സിന് വേണ്ടി പുതിയ ചുവടുവെപ്പുമായി കേരളം എത്തിയത്. വൻതോതിൽ ഡോസ് വാങ്ങുമ്പോൾ വിലയിൽ കാര്യമായ കുറവുണ്ടാകുമെന്നും വാക്സിൻ ക്ഷാമത്തിന് പരിഹാരമുണ്ടാക്കാൻ സാധിക്കുമെന്നാണ് സ‍ർക്കാരിൻ്റെ കണക്കുകൂട്ടൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top