മലപ്പുറം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി കുറയാതെ തുടരുന്നു ; കൂടുതൽ നിയന്ത്രണങ്ങളിലേക്ക്

മലപ്പുറം ജില്ലയിൽ കൊവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. ലോക്ക്ഡൗൺ രണ്ടാഴ്‌ച പിന്നിടുമ്പോഴും കുറയാതെ മലപ്പുറം ജില്ലയിലെ കൊവിഡ് പോസിറ്റീവ് കണക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ശതമാനത്തിന് മുകളിൽ തന്നെ തുടരുന്നു. ഇന്നലെ 37.14 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു.
ജില്ലയിലെ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് കലക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു. ലോക്ക്ഡൗൺ തുടങ്ങിയ 8 മുതൽ 20 വരെ 13 ദിവസത്തിനിടെ 56,479 പേരാണ് ജില്ലയിൽ പോസിറ്റീവ് ആയത്. 2 ദിവസം 5000ന് മുകളിലായിരുന്നു പ്രതിദിന കണക്ക്.
സമ്പർക്കത്തിലൂടെയുള്ള വൈറസ് ബാധയാണ് ജില്ലയിലെ കൊവിഡ് പ്രതിദിന പോസിറ്റീവ് കണക്ക് ശരാശരി 4000ന് മുകളിൽ തന്നെ തുടരാനിടയാക്കുന്നത്.ചികിത്സയ്ക്കു ശേഷം നെഗറ്റീവ് ആകുന്നവരുടെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങളിൽ കാര്യമായ വർധനയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here