Advertisement

മഹാരാഷ്ട്രയിൽ 13 നക്‌സലുകളെ വെടിവച്ചുകൊന്നു

May 21, 2021
Google News 1 minute Read

മഹാരാഷ്ട്രയിലെ ഗദ്ചിരോളി ജില്ലയിൽ 13 നക്സലുകളെ പൊലിസ് വെടിവെച്ചുകൊന്നു. എട്ടപ്പള്ളി വനമേഖലയിൽ മഹാരാഷ്ട്ര പൊലീസ് സി -60 യുണിറ്റുമായുണ്ടായ ഏറ്റുമുട്ടലിലാണ് നക്സലുകൾ കൊല്ലപ്പെട്ടത്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

ഏട്ടപ്പള്ളി വനമേഖലയിൽ നക്സൽ ക്യാമ്പിങ് നിരീക്ഷിച്ച് വരികയാണെന്നും ഉന്മൂലനമാണ് ലക്ഷ്യമെന്നും പൊലിസ് പുറത്തുവിട്ട വാർത്താകുറിപ്പിൽ പറയുന്നു. എട്ടപ്പളളിയിലെ പയ്ഡി-കൊടുമി വനമേഖലയിലാണ് സംഘർഷം നടക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Story Highlights: maharashtra, 13 naxals killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here