99,122 കോടി രൂപ കേന്ദ്രത്തിന് നല്‍കുമെന്ന് റിസര്‍വ് ബാങ്ക്

മിച്ചമുള്ള 99,122 കോടി രൂപ കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ റിസര്‍വ് ബാങ്ക്. മാര്‍ച്ച് 31ന് അവസാനിക്കുന്ന ഒമ്പത് മാസത്തെ തുക കൈമാറാനാണ് റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയത്. 2020 ജൂലായ് മുതല്‍ 2021 മാര്‍ച്ച് വരെയുള്ള നീക്കിയിരിപ്പാണിത്.
ആര്‍.ബി.ഐയുടെ അക്കൗണ്ടിംഗ് വര്‍ഷം ഏപ്രില്‍-മാര്‍ച്ച് കാലയളവിലേയ്ക്ക് മാറ്റാനും യോഗം തീരുമാനിച്ചു. നേരത്തെ ജൂലായ്-ജൂണ്‍ കാലയളവായിരുന്നു അക്കൗണ്ടിംഗ് വര്‍ഷമായി പരിഗണിച്ചിരുന്നത്.
കൊവിഡ് സാഹചര്യത്തില്‍ രാജ്യം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് കൈമാറുന്ന തുക കേന്ദ്ര സര്‍ക്കാരിന് പൊതുനിക്ഷേപം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here