‘കൊറോണ ദേവി’യെ പ്രതിഷ്ഠിച്ച് തമിഴ്‌നാട്ടിലെ ക്ഷേത്രം

കൊവിഡ് മഹാമാരിയിൽ നിന്ന് ആളുകളെ ‘രക്ഷിക്കാൻ’ ‘കൊറോണാ ദേവി’ വിഗ്രഹം പ്രതിഷ്ഠിച്ച് തമിഴ്‌നാട്ടിലെ ക്ഷേത്രം. കോയമ്പത്തൂരിലെ കാമാക്ഷിപുരി അധികാം എന്നറിയപ്പെടുന്ന ക്ഷേത്രത്തിലാണ് സംഭവം. കൊവിഡ് വൈറസിനെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കാൻ പ്രാർത്ഥനകളും വഴിപാടും നടത്തുകയാണ് പ്രദേശവാസികൾ. രോഗങ്ങളിൽ നിന്ന്ആളുകളെ സംരക്ഷിക്കാൻ ഇത്തരത്തിൽ ആരാധനാലയങ്ങളിൽ പ്രതിഷ്ഠ നടത്തുന്നത് വർഷങ്ങളായി നടന്നുവരുന്നതാണെന്ന് ഇവർ പറയുന്നു. 1900 ൽ കോയമ്പത്തൂരിൽ പ്ലേഗ് ബാധിച്ചപ്പോൾ ‘പ്ലേഗ് മാരിയമ്മൻ ക്ഷേത്രം’ നിർമിച്ചിരുന്നു.
തമിഴ്‌നാട്ടിൽ കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മെയ് 10 മുതൽ മെയ് 24 വരെ രണ്ടാഴ്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. സർക്കാർ നിർദേശ പ്രകാരം സംസ്ഥാനത്ത് ലോക്ക്ഡൗൺ സമയത്ത് ആരാധനാലയങ്ങൾ തുറക്കരുതെന്ന് ഉത്തരവുണ്ടായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്‌നാട്ടിൽ 35,579 പേർക്കാണ് കൊവിഡ് ബാധിച്ചത്. 397 പേർ മരിച്ചു.
Story Highlights: ‘corona devi idol’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here