Advertisement

സിപിഐ മന്ത്രിമാർ പുതുമുഖങ്ങൾ; പ്രൈവറ്റ് സെക്രട്ടറിമാർ പരിചയ സമ്പന്നർ

May 21, 2021
0 minutes Read

സിപിഐയുടെ 4 മന്ത്രിമാർക്കും പ്രൈവറ്റ് സെക്രട്ടറിമാ‍ർ സർക്കാർ സർവീസിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ. മന്ത്രിമാർ പുതുമുഖങ്ങൾ ആയതിനാലാണു പ്രൈവറ്റ് സെക്രട്ടറിമാരായി പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിച്ചത്.

നേരത്തെ മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫ് അംഗങ്ങളായി പ്രവർത്തിച്ചവരാണ് പലരും. റവന്യു മന്ത്രി കെ.രാജന്റെ പ്രൈവറ്റ് സെക്രട്ടറിയായി സെക്രട്ടേറിയറ്റ് പൊതുഭരണ വിഭാഗത്തിലെ സ്‌പെഷൽ സെക്രട്ടറി പദവിയിലുള്ള പി.വി.മനോജിനെ നിയമിച്ചു. മുൻ കൃഷി മന്ത്രി വി.എസ്.സുനിൽകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു മനോജ്.

കൃഷിമന്ത്രി പി.പ്രസാദിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കേരള ഗസറ്റഡ് ഓഫിസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ഭാരവാഹിയും ജലവിഭവ വകുപ്പിലെ എക്‌സിക്യൂട്ടിവ് എൻജിനീയറുമായ വിനോദ് മോഹനെ നിയമിച്ചു.

ഭക്ഷ്യ മന്ത്രി ജി.ആർ.അനിലിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമ വകുപ്പിലെ ഡപ്യൂട്ടി സെക്രട്ടറി പി.പ്രദീപ്കുമാറിനെ നിയമിച്ചു. മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണിയുടെ പ്രൈവറ്റ് സെക്രട്ടറിയായി അനിൽ ഗോപിനാഥിനെയാണു നിയമിച്ചത്. ഇദ്ദേഹം മുൻ മന്ത്രി പി.തിലോത്തമന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top