വാക്സിനേഷന്‍ കൂട്ടായ ഉത്തരവാദിത്തം; നരേന്ദ്ര മോദി

വാക്സിനേഷന്‍ സാമൂഹിക ഉത്തരവാദിത്തമാക്കി മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരെയുള്ളത് നീണ്ട യുദ്ധമാണെന്നും വാക്സിനേഷന്‍ കൂട്ടായ ഉത്തരവാദിത്തമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ച ബ്ലാക്ക് ഫംഗസ് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 2,59,591 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും മരണസംഖ്യ കുറയുന്നില്ല. പ്രതിദിന മരണം നാലായിരത്തിന് മുകളിൽ തന്നെ നിൽക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4, 209 മരണം റിപ്പോർട്ട് ചെയ്തു . 3.57 ലക്ഷം പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി.
Story Highlights: ‘Vaccination is our Responsibility’; – PM Narendra Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here