Advertisement

12 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും യുഎഇയില്‍ ഡ്രൈവ് ത്രൂ സെന്ററുകളിലൂടെ വാക്സിന്‍

May 21, 2021
Google News 2 minutes Read

യുഎഇയില്‍ 12 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സേഹ സെന്ററുകള്‍ വഴി ഫൈസര്‍ ബയോഎന്‍ടെക് വാക്സിന്‍ ലഭ്യമാവും. രാജ്യത്തെ എല്ലാ ഡ്രൈവ് ത്രൂ വാക്സിന്‍ സെന്ററുകളിലും മറ്റ് വാക്സിനേഷന്‍ കേന്ദ്രങ്ങളിലുമെല്ലാം വാക്സിന്‍ ലഭ്യമാവുമെന്നാണ് അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി ‘സേഹ’ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

അബുദാബി, ദുബായ് , വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളിലെ 60 സെന്ററുകള്‍ വഴി ഫൈസര്‍ ബയോഎന്‍ടെക് വാക്സിനും സിനോഫാം വാക്സിനും നല്‍കിവരികയാണ്. 12 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഫൈസര്‍ വാക്സിന്‍ നൽകുമ്പോൾ സിനോഫോം വാക്സിൻ 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് നല്‍കുകയെന്നും അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി അറിയിച്ചു.

Story Highlights: Vaccine for all aged 12 and above at Seha drive through centers in UAE

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here