പലസ്തീന് പൂർണ പിന്തുണ നൽകി ഇറാനും

പലസ്തീൻ ജനതയെ സൈനികമായും സാമ്പത്തികമായും പിന്തുണയ്ക്കണമെന്ന് ഇറാൻ. കഴിഞ്ഞ ദിവസമാണ് ഇസ്രയേൽ ഗാസയിലെ വെടിനിർത്തൽ പ്രഖ്യാപിച്ചത്. തുടർന്ന ഗാസയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായം നൽകുമെന്ന യുഎസും അറിയിച്ചിരുന്നു.
ഇസ്രയേലിന്റെ ആക്രമണം മൂലം പലസ്തീൻ ജനത അനുഭവിക്കുന്ന വേദനകൾ ചെറുതല്ലെന്നും എല്ലാ മുസ്ലീം രാജ്യങ്ങളും പലസ്തീൻ ജനതയെ സഹായിക്കാൻ മുന്നോട്ട് വരണമെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ആവശ്യപ്പെട്ടു. ഗാസയ്ക്ക് അന്താരാഷ്ട്ര് പിന്തുണ ഉറപ്പാക്കുമെന്നായിരുന്നു യുഎസ് വാഗ്ദാനം. ഇസ്രയേലിന്റെ ‘കുറ്റവാളിയായ’ പ്രധാനമന്ത്രിയെ അന്താരാഷ്ട്ര കോടതി ശിക്ഷിക്കണമെന്നും ആയത്തുള്ള പറഞ്ഞു
ഇസ്രയേൽ പലസ്തീൻ വെടിനിർത്തലിനെ പലസ്തീനുകാരുടെ ചരിത്രവിജയം എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. ഹമാസിനും മറ്റ് സംഘടനകൾക്കും സാമ്പത്തിക സഹായവും ആയുധ വിതരണവും ഇറാൻ നടത്തുന്നുണ്ട്.
Story Highlights: ayatollah ali khamenei, palastine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here