Advertisement

റെക്കോർഡുകളുടെ കൊടുമുടിയിൽ ബി.ടി.എസ്. പുതിയ ഗാനം ‘ബട്ടർ’

May 22, 2021
1 minute Read

കൊറിയൻ സൂപ്പർ ബാൻഡായ ബി.ടി.എസി.ന്റെ പുതിയ ഗാനം ‘ബട്ടർ’ സകല റെക്കോർഡുകളും ഭേദിച്ച് തരംഗമായിക്കൊണ്ടിരിക്കുന്നു. വിഡിയോ സംപ്രേക്ഷണം ചെയ്ത ആദ്യ 12 മിനിറ്റിൽ തന്നെ ആരാധകർ ബട്ടറിനെ ഏറ്റെടുക്കുകയും ഒരു കോടി വ്യൂ എന്ന മാന്ത്രിക സംഖ്യയുമായി യൂട്യൂബ് ഹിറ്റ് ചാർട്ടിലെത്തിച്ചു. 24 മണിക്കൂറിനുള്ളിൽ 110 ദശലക്ഷം വ്യൂകൾ നേടിയ ഈ ഗാനം അവരുടെ മുമ്പത്തെ ഇംഗ്ലീഷ് ഗാനം ഡൈനാമൈറ്റിന്റെ റെക്കോർഡ് തകർത്തു. വെള്ളിയാഴ്ച പുറത്തിറങ്ങിയപ്പോൾ വെറും 13 മിനിറ്റിനുള്ളിൽ 10 ദശലക്ഷം വ്യൂകളുമായി ബി.ടി.എസി.ന്റെ ബട്ടർ പുതിയ റെക്കോർഡ് സ്ഥാപിച്ചു. പുറത്തിറങ്ങിയ ആദ്യ അഞ്ച് മണിക്കൂറിനുള്ളിൽ, ബട്ടറിന് യൂട്യൂബിൽ 47,034,131 വ്യൂകളും 4.8 ദശലക്ഷം ലൈക്കുകളും ഉണ്ടായിരുന്നു. ഏറ്റവും വേഗത്തിൽ ഇത്രയധികം വ്യൂ നേടുന്ന ആദ്യ മ്യൂസിക് വിഡിയോ ആണിത്.

ബാൻഡിന്റെ പുതിയ മ്യൂസിക് വീഡിയോയുടെ അർദ്ധരാത്രി തത്സമയ സംപ്രേക്ഷണം കാണാനായി ഏകദേശം 3.89 ദശലക്ഷം പ്രേക്ഷകരാണ് അക്ഷമരായി കാത്തിരുന്നത്. “ഡൈനാമൈറ്റിന്” ശേഷം ഇംഗ്ലീഷിൽ പൂർണ്ണമായും അവതരിപ്പിക്കുന്ന രണ്ടാമത്തെ ബി.ടി.എസ്. ഗാനം കൂടിയാണ് “ബട്ടർ”.

യുട്യൂബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മ്യൂസിക് വിഡിയോ പ്രീമിയർ! കുറഞ്ഞസമയത്തിൽ രണ്ടു കോടി വ്യൂ നേടുന്ന മ്യൂസിക് വിഡിയോ എന്ന റെക്കോർഡും ബട്ടറിനാണ്. അതിനെടുത്തത് വെറും 54 മിനിറ്റു മാത്രം. ഗ്രാമി നോമിനേഷൻ നേടിയ ബി.ടി.എസ്. ൻറെ തന്നെ ‘ഡൈനമറ്റ്’ 20 മില്യൻ തൊട്ടത് ഒരു മണിക്കൂർ 14 മിനിറ്റിലാണ്.

മെയ് 23 ന് നടക്കാനിരിക്കുന്ന ബിൽബോർഡ് മ്യൂസിക് അവാർഡിൽ ബാൻഡ് ആദ്യമായി “ബട്ടർ” അവതരിപ്പിക്കും.

ടോപ്പ് ഡ്യുവോ / ഗ്രൂപ്പ്, ടോപ്പ് സോംഗ് സെയിൽസ് ആർട്ടിസ്റ്റ്, ടോപ്പ് സോഷ്യൽ ആർട്ടിസ്റ്റ്, ടോപ്പ് സെല്ലിംഗ് സോംഗ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായുള്ള ഈ വർഷത്തെ അവാർഡിന് ഇവർ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മെയ് 28 ന് ഗുഡ് മോർണിംഗ് അമേരിക്കയുടെ സമ്മർ കൺസേർട്ട് സീരീസും ബാൻഡ് ആരംഭിക്കും.

സംഗീതത്തിൽ മാത്രമല്ല ഫാഷനിലും കൊറിയൻ തരംഗം സൃഷ്ടിക്കുകയാണ് ബി.ടി.എസ്. സംഘം. ‘ബട്ടർ’ എത്തിയപ്പോൾ പാട്ടിൽ മാത്രമല്ല താരങ്ങളുടെ ലുക്കിലും ആരാധകരുടെ കണ്ണുകൾ ഉടക്കി. ഹെയർ സ്റ്റൈലിലും ഹെയർ കളറിലും വ്യത്യസ്തമായ ഫാഷൻ ഗോളുകൾ സൃഷ്ടിക്കുന്നവരാണ് ഈ ഏഴംഗ സംഘം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top