തൃശൂരിൽ കടുത്ത നിയന്ത്രണങ്ങൾ തുടരും; ടിപിആർ 21.19%

തൃശ്ശൂർ ജില്ലയിൽ ട്രിപ്പിൾ ലോക് ഡൗണിലെ മാർഗ നിർദേശങ്ങളും നിയന്ത്രണങ്ങളും തുടരും. മരണം, ചികിത്സ എന്നിവയ്ക്ക് മാത്രമേ ആളുകൾക്ക് പുറത്ത് ഇറങ്ങാൻ സാധിക്കൂ. മറ്റ് അവശ്യങ്ങൾക്ക് ഇറങ്ങുന്നവർക്ക് പാസ്, സത്യവാങ്മൂലം എന്നിവ നിർബന്ധമാക്കി. ചൊവ്വാഴ്ച വരെ നിയന്ത്രണം തുടരും. മാർക്കറ്റുകൾ തുറക്കില്ല.
ജില്ലയില്‍ ഇന്ന് 2404 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2395 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉറവിടം അറിയാത്ത 4 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. അതേസമയം, 7353 പേര്‍ രോഗമുക്തരായി. നിലവിൽ 21,150 ആളുകളാണ് ജില്ലയില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 21.19% ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
Story Highlights: Covid-19 Restrictions will continues in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here