Advertisement

ലോക്ക്ഡൗൺ കാലത്ത് ചരക്ക് വാഹന ലോറികളിൽ ഭക്ഷണം വിതരണം ചെയ്ത് ഡിവൈഎഫ്ഐ; ഒപ്പം ചേർന്ന് മന്ത്രി പി പ്രസാദും

May 22, 2021
Google News 2 minutes Read
dyfi and p prasad distribute food packets

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് നിലവിൽ വന്നിരിക്കുന്നത്. ഹോട്ടലുകളും കടകളുമെല്ലാം നിശ്ചിത സമയത്ത് മാത്രമേ പ്രവർത്തിക്കുന്നുള്ളു. കൊവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായുള്ള ഇത്തരം നിയന്ത്രണങ്ങളിൽ വലയുന്ന ഒരു വിഭാ​ഗമാണ് ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാരും സഹായികളും. യാത്രയ്ക്കിടെ ഇവർ ആശ്രയിച്ചിരുന്ന ഭക്ഷണശാലകളെല്ലാം നിശ്ചിത സമയം കഴിഞ്ഞ് അടയ്ക്കുന്നതിനാൽ തന്നെ പലപ്പോഴും ഭക്ഷണത്തിനും, വെള്ളത്തിനുമായെല്ലാം ഇവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെും. ഇവർക്ക് സഹായവുമായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകെ കുറിച്ചുള്ള കൃഷി മന്ത്രി പി.പ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.

ആലപ്പുഴയിൽ നിന്നും ചേർത്തലയിലേക്ക് വരും വഴി കഞ്ഞിക്കുഴിയിൽ വച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഭക്ഷണവിതരണം മന്ത്രി കാണുന്നത്. ഉടൻ തന്നെ വാഹനം നിർത്തി മന്ത്രിയും ഈ യജ്ഞത്തിൽ പങ്കാളിയാവുകയായിരുന്നു. ദൂരയാത്ര ചെയ്ത് വരുന്ന ആളുകൾ പട്ടിണി ആവാതിരിക്കാൻ യുവജന സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങളെ ആത്മാർത്ഥമായി അഭിനന്ദിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് :

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :

ആലപ്പുഴ നിന്നും ചേർത്തലയിലേക്ക് വരും വഴി കഞ്ഞിക്കുഴിയിൽ വെച്ചാണ് ചരക്ക് വാഹനങ്ങളിലും മറ്റും ദൂരയാത്ര ചെയ്ത് വരുന്ന ആളുകൾക്ക് ഭക്ഷണം നൽകുന്ന DYFI പ്രവർത്തകരെ കണ്ടത്. കുറച്ച് സമയം അവരോടൊപ്പം കൂടി. ഈ ലോക്ക്ഡൗൺ കാലത്ത് AIYF ഉം DYFI ഉം ഒക്കെ പല മേഖലകളിലും ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. ദൂരയാത്ര ചെയ്ത് വരുന്ന ആളുകൾ പട്ടിണി ആവാതിരിക്കാൻ ഈ യുവജന സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങളെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.

Story Highlights: dyfi and p prasad distribute food packets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here