Advertisement

ബ്ലാക്ക് ഫംഗസ് രോഗത്തിന് മതിയായ മരുന്നും സൗജന്യചികിത്സയും ലഭ്യമാക്കണം: സോണിയാഗാന്ധി

May 22, 2021
2 minutes Read
Sonia Gandhi Modi fungus

മ്യൂക്കോമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗത്തിന് മതിയായ മരുന്നും സൗജന്യചികിത്സയും രാജ്യത്ത് സർക്കാർ ലഭ്യമാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. രോഗത്തിന് ആവശ്യമായ മരുന്ന് വിപണിയിൽ ലഭ്യമല്ല. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഈ രോഗത്തെ ഉൾപ്പെടുത്തിയിട്ടില്ല. ആരോഗ്യ ഇൻഷുറൻസിൻ്റെ പരിരക്ഷയും ഈ രോഗത്തിന് ലഭിക്കുന്നില്ല. അടിയന്തിരമായി ഇക്കാര്യങ്ങൾ പരിഹരിക്കാർ സർക്കാർ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധി പ്രധാനമന്ത്രിക്ക് കത്ത് നൽകി. രോഗത്തെ പകർച്ചവ്യാധിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത് രോഗത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്നുവെന്നും സോണിയഗാന്ധി കൂട്ടിച്ചേർത്തു.

അതേസമയം, വിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ആകെ മരണപ്പെട്ടത് 420 ഡോക്ടർമാരാണ്. ഡൽഹിയിൽ മാത്രം 100 ഡോക്ടർമാർ മരണപ്പെട്ടു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് വിവരം അറിയിച്ചത്. മരണപ്പെട്ടവരിൽ ഐഎംഎ മുൻ പ്രസിഡൻ്റ് ഡോ. കെകെ അഗർവാളും ഉൾപ്പെടുന്നു. ആദ്യ തരംഗത്തിൽ 748 ഡോക്ടർമാരാണ് മരണപ്പെട്ടത്.

രാജ്യത്ത് ഇന്നലെ 2,57,299 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4194 പേരാണ് ഇന്നലെ കൊവിഡ് മൂലം മരിച്ചത്. 3,57,630 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 2,62,89,290 ആയി. ആകെ രോഗമുക്തർ 2,30,70,365 ആണ്. ആകെ മരണം 2,95,525. നിലവിൽ 29,23,400 പേരാണ് ചികിത്സയിലുള്ളത്.

Story Highlights: Sonia Gandhi asks PM Modi to take ‘immediate action’ on rise in black fungus cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top