അസമിലെ തോട്ടം തൊഴിലാളികൾക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷം

അസമിലെ തേയില തോട്ടങ്ങളിൽ മാത്രം 1800ൽ കൂടുതൽ കൊവിഡ് രോഗികളെന്ന് കണക്കുകൾ. 229 തേയില തോട്ടങ്ങളിലായി 1851 കൊവിഡ് പോസിറ്റീവ് കേസുകളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 214 ഫാക്ടറികൾ സർക്കാർ നിർദേശ പ്രകാരം കൊവിഡ് കെയർ സെന്ററുകളായി മാറിക്കഴിഞ്ഞു. കൊവിഡിന്റെ രണ്ടാം തരംഗം അസമിലെ തേയില തോട്ടങ്ങളെ ബാധിച്ചിരുന്നില്ല. 850 ഓളം പ്രധാനപ്പെട്ട തേയില തോട്ടങ്ങളാണ് അസാമിലുള്ളത്. ജനസംഖ്യയുടെ 18 ശതമാനവും തേയില തോട്ടങ്ങളിലെ ജീവനക്കാരാണ്. മെയ് 16 മുതൽ അസമിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് നിലവിൽ 50000ത്തിനടുത്ത് കൊവിഡ് രോഗികളാണുള്ളത്.
Story Highlights: covid in assam tea planters
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here